ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. അതേസമയം നന്മണ്ടയിൽ കിടപ്പുമുറിയിൽ മൂർഖനെത്തിയ സംഭവവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ പന്ത്രണ്ടു വയസുകാരൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; കടിയേൽക്കുന്നത് തുടർച്ചയായി ആറാമത്തെ തവണ
S
SouthLiveSource Link
about 2 hours ago
