അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ പരിപൂർണ്ണ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകൾ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിതിൻ രാജിന്റെ മരണം സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാൻ പാടില്ല. ഈ സമരത്തിൽ ബസ്സുകൾ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകൾ ആക്രമിച്ചിട്ടില്ല. തുറന്ന കടകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. […]
കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്
S
SouthLiveSource Link
about 4 hours ago
