BoolokamBoolokam

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

S
SouthLiveSource Link
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പൂവച്ചലിലാണ് തെരുവുനായ ആക്രമണമുണ്ടായത്. നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം. കടിയേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുളള മുറിവുകളാണ് ഉളളത്. നായ വളര്‍ത്തുനായകളെയും കോഴികളെയും ആക്രമിച്ചിരുന്നു. കൂടാതെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റി.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!