ഉത്തർപ്രദേശിൽ ഡിജെ സംഗീതം കേട്ട് അടുത്തുള്ള ഒരു കോഴി ഫാമിൽ 140 കോഴികൾ ചത്തു. ഏപ്രിൽ 25ന് ദരിയപൂർ ഗ്രാമത്തിൽ ഉയർന്ന ശബ്ദത്തിലുള്ള ഡിജെ സംഗീതത്തോടെ വിവാഹഘോഷയാത്ര കടന്നുപോയപ്പോഴാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. ഘോഷയാത്രയിലുണ്ടായിരുന്ന കവി യാദവ് എന്ന ഡിജെ ഓപ്പറേറ്റർ, സഹിക്കാൻ പറ്റാത്ത അത്ര ഉച്ചത്തിൽ പാട്ടുവെച്ചെന്നും, ഇതിന്റെ ശബ്ദവും പ്രകമ്പനവും ആ പ്രദേശം മുഴുവൻ നിറഞ്ഞു നിന്നെന്നും നാട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. കാതടപ്പിക്കുന്ന ശബ്ദം പക്ഷികളിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും […]
വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്
S
SouthLiveSource Link
about 3 hours ago
