BoolokamBoolokam

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ആസിഫ് അഷറഫ്

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകന്‍ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് അപകടം നടന്നത്. പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാലക്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മെയ് 15ന് ദുബായിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം, തൃശൂരില്‍ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് മിന്നലേറ്റത്. ശിവ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!