ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബൻ സർക്കാരിന്റെ സുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നവരോ അഴിമതിയിലോ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലോ പങ്കാളികളാകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെയാണ് പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്. ക്യൂബൻ സമ്പദ് വ്യവസ്ഥയുടെ മറ്റേതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്ന വിദേശീയർക്കും ഉപരോധം ബാധകമാകും. ക്യൂബയ്ക്കു നേരെയുള്ള അമേരിക്കൻ ഉപരോധ നടപടികൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലംഘനമാണെന്ന് ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വ്യക്തമാക്കി. ഇറാൻ യുദ്ധത്തിനുശേഷം ക്യൂബയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിച്ചു […]
ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാൻ നീക്കം: എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്
T
TwentyFour NewsSource Link
about 3 hours ago
