കോഴിക്കോട് കാരശ്ശേരിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. തേക്കുംകുറ്റി സ്വദേശിയായ കർഷകൻ പറമ്പാടൻ അലവിക്കുട്ടി ആണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടന്‍മലയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അലവികുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോയപ്പോൾ ആണ് സംഭവം. ജീപ്പ് നിർത്തി കട്ട വെക്കുന്നതിനിടെ ജീപ്പ് ഉരുണ്ടുവന്ന് ദേഹത്തേക്ക് മറിയുകയയായിരുന്നു. ഭാര്യ ആദ്യം ഇറങ്ങിയതിനാൽ അപകടത്തിൽനിന്നും രക്ഷപ്പടുകയായിരുന്നു. കൃഷിക്ക് ഉപയോഗിക്കാനായി ചാക്കില്‍ വളം ഉള്‍പ്പെടെയായാണ് യാത്ര തിരിച്ചത്. കയറ്റത്തില്‍ വച്ച് ജീപ്പ് പിറകിലേക്ക് നിരങ്ങിയപ്പോള്‍ അലവിക്കുട്ടി […]
ജീപ്പിന് കട്ട വെക്കുന്നതിനിടെ ഉരുണ്ടുവന്ന് ദേഹത്തേക്ക് മറിഞ്ഞു; കോഴിക്കോട് വയോധികന് ദാരുണാന്ത്യം
T
TwentyFour NewsSource Link
about 2 hours ago
