കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോ. എം കെ റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന. ആന്ധ്രയിലും കർണാടകത്തിലും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എംകെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കുന്നു എന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണം. നിതിൻ […]
നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം.കെ റാമിനെ തേടി കേരളാ പൊലീസ്; ആന്ധ്രയിലും, കർണാടകയിലും റെയ്ഡ്
T
TwentyFour NewsSource Link
about 3 hours ago
