പത്തനംതിട്ട കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമെന്നും ശിക്ഷ വിധിച്ച പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. 2023 ഫെബ്രുവരിയില്‍ ആയിരുന്നു അനന്തുവിനെ ശ്രീകുമാര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തന്റെ ഭാര്യയുമായി അനന്തുവിന് ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ശ്രീകുമാര്‍ അനന്തുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കലഞ്ഞൂര്‍ കനാലിനോട് അരക്കിലോമീറ്റര്‍ അകലത്തായി ഇരിക്കുകയായിരുന്ന അനന്തുവിനെ എല്ലാവരും പോയശേഷം കമ്പി കൊണ്ട് തലയ്ക്കടിച്ച് ശ്രീകുമാര്‍ കൊലപ്പെടുത്തി. […]
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അയല്‍വാസിയെ തലയ്ക്കടിച്ച് കൊന്നു; കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം
T
TwentyFour NewsSource Link
about 3 hours ago
