സംസ്ഥനത്തെ വൈദ്യുത പ്രതിസന്ധിയിൽ ലോഡ്ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് യോഗത്തിലെടുത്ത തീരുമാനം. നിലവിലെ നിയന്ത്രണങ്ങളും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. അന്തിമ തീരുമാനം നാളത്തെ ബോർഡ് യോഗത്തിന് ശേഷം എടുക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിഷേധങ്ങൾ രാഷ്ട്രീയം പ്രേരിതമാണെന്നും വൈദ്യുത പ്രതിസന്ധിയിൽ പ്രകൃതിയോട് പ്രതിഷേധിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. മഴ പെയ്തത് ഗുണം ചെയ്തെന്നും കൂടുതൽ കറന്റ് ഇന്നലെ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു കാലത്തും ഉണ്ടാകാത്ത ഉഷ്ണതരംഗമല്ലേ ഉണ്ടായിരിക്കുന്നത്. അതിനിപ്പം എന്താ ചെയ്യാന്‍ കഴിയുക. […]
‘പ്രകൃതിയോട് പ്രതിഷേധിക്കാൻ പറ്റുമോ? ലോഡ്ഷെഡ്ഡിങ് വേണ്ടിവരില്ല’; മന്ത്രി കെ കൃഷ്ണൻകുട്ടി
T
TwentyFour NewsSource Link
about 4 hours ago
