മലപ്പുറം ജില്ല വിഭജിക്കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യത്തിൽ പ്രതികരിച്ച് പി വി അൻവർ. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണമെന്നത് കേരളത്തിന്റെ അടിയന്തര ആവശ്യമാണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ജില്ലകൾ വിഭജിക്കണമെന്നും പി വി അൻവർ ട്വന്റിഫോറിനോട് പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം. ജില്ലാടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ എല്ലാ ഫണ്ടും ലഭിക്കുന്നത്. സംസ്ഥാനത്തിന് ജില്ലകളുടെ എണ്ണ പരിമിതി കൊണ്ട് കോടികളാണ് നഷ്ടമാകുന്നത്. ജില്ലകൾ വിഭജിക്കുന്നത് സർക്കാർ പരിഗണിക്കണം. […]
‘മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’: പി വി അൻവർ
T
TwentyFour NewsSource Link
about 3 hours ago
