തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന യോഗം, വോട്ടെടുപ്പിന് ശേഷമുള്ള അവലോകനത്തിലും വോട്ടെണ്ണൽ ദിവസത്തിനായുള്ള ഒരുക്കങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു. വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം. വോട്ടെണ്ണലിൽ നല്ല ശ്രദ്ധവേണമെന്നും വിജയ് സ്ഥാനാർഥികളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ വിജയ് […]
‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്
T
TwentyFour NewsSource Link
about 3 hours ago
