26/11 ഭീകരത നേരിൽ കാണേണ്ടി വന്നത് എന്റെ ജന്മദിനത്തിൽ, 'ധുരന്ധർ' എന്റെ പകവീട്ടൽ

26/11 ഭീകരത നേരിൽ കാണേണ്ടി വന്നത് എന്റെ ജന്മദിനത്തിൽ, 'ധുരന്ധർ' എന്റെ പകവീട്ടൽ

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആഘാതത്തെക്കുറിച്ചും ആ അനുഭവം തന്റെ 'ധുരന്ധർ' എന്ന സിനിമയെ എങ്ങനെ സ്വാധീനിച്ചുവെന്നും വെളിപ്പെടുത്തി നടൻ അർജുൻ രാംപാൽ. മുംബൈയിൽ നടന്ന ഇന്ത്യ ടുഡേയുടെ ഹലോ! ഹാൾ ഓഫ് ഫെയിം അവാർഡ്‌സ്ചടങ്ങിലാണ് താരം തന്റെ മനസ്സ് തുറന്നത്. ആ രാത്രി താൻ നേരിൽ കണ്ട കാഴ്ചകൾക്കുള്ള തന്റെ പകവീട്ടലായിരുന്നു ഈ സിനിമയെന്ന് അദ്ദേഹം പറഞ്ഞു. To advertise here, 2008 നവംബർ 26 അർജുൻ രാംപാലിന്റെ ജന്മദിനമായിരുന്നു. സുഹൃത്തുക്കളോടൊപ്പം താജ് ഹോട്ടലിൽ ജന്മദിനം ആഘോഷിക്കാൻ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് നഗരത്തിൽ ആക്രമണം ഉണ്ടായത്. ഒരാൾ തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. അവനെ ദൈവം അനുഗ്രഹിക്കട്ടെ. അതുകൊണ്ട് ഞങ്ങൾ ബാറിൽ കയറി ഡ്രിങ്ക് ഓർഡർ ചെയ്തു. ആ സമയത്താണ് മഹിമിൽ ആദ്യത്തെ ബോംബ് സ്ഫോടനം നടന്നത്. ഹോട്ടലിലെ ഗ്ലാസുകൾ എല്ലാം വിറച്ചുവെന്നും തങ്ങൾ ഭയന്നുപോയെന്നും അദ്ദേഹം ഓർത്തെടുത്തു. തുടക്കത്തിൽ ഗാങ് വാറോ മറ്റോ ആണെന്നാണ് വിചാരിച്ചത്. പത്ത് മിനിറ്റിനുള്ളിൽ ‍ഞങ്ങളുടെ ഫോണുകൾ ശബ്ദിച്ചു. എല്ലാവരും പറഞ്ഞത് കൊളാബയിൽ എന്തോ ഗാങ് വാർ ഉണ്ടായിട്ടുണ്ടെന്നാണ്. 20-30 മിനിറ്റിനുള്ളിൽ ഫോർ സീസൺസ് ഹോട്ടൽ മുഴുവനും അടച്ചുപൂട്ടി. ഫോർ സീസൺസ് ഹോട്ടൽ ഉടമയും പ്രൊവെനൻസ് ലാൻഡ് മാനേജിങ് ഡയറക്ടറുമായ ആദർശ് ജാതിയ വളരെ മാന്യമായി എനിക്കൊരു സ്യൂട്ട് നൽകുകയും 'നിങ്ങൾക്ക് രാത്രി ഇവിടെ താമസിക്കാം, പക്ഷേ ആരെയും പുറത്തുപോകാൻ അനുവദിക്കില്ല, അത് സുരക്ഷിതമല്ല' എന്ന് പറയുകയും ചെയ്തു. എന്റെ ജന്മദിനത്തിൽ, 26/11-ന്റെ ഭീകരതകൾ അരങ്ങേറുന്നത് ഞാൻ കണ്ടു." അർജുൻ കൂട്ടിച്ചേർത്തു. അന്ന് താൻ അനുഭവിച്ചതിനെല്ലാമുള്ള തന്റെ പ്രതികാരമായയി ധുരന്ധർ മാറിയെന്ന് രാംപാൽ പറയുന്നു. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യ ധർ 26/11-ലെ ആ രംഗം വിവരിച്ചപ്പോൾ, ഞാൻ എന്റെ പകവീട്ടാൻ പോവുകയാണെന്ന് എനിക്കറിയാമായിരുന്നു. ധുരന്ധറിലൂടെ ഞാൻ ചെയ്തത് അതാണ്," അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ ഐഎസ്ഐ മേജർ ഇക്ബാൽ എന്ന വില്ലൻ വേഷത്തിലാണ് അർജുൻ എത്തുന്നത്. ആദിത്യ ധർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച 'ധുരന്ധർ' എന്ന ചിത്രത്തിൽ അർജുൻ രാംപാലിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, രൺവീർ സിംഗ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ: ദി റിവഞ്ച്' തിയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. Content Highlights: Actor Arjun Rampal shares how witnessing the horrors of the 2008 Mumbai terror attacks on his birthday influenced his villainous portrayal in Aditya Dhar's film Dhurandhar as a form of personal "revenge." Published: 23 Mar 2026, 01:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

26/11 ഭീകരത നേരിൽ കാണേണ്ടി വന്നത് എന്റെ ജന്മദിനത്തിൽ, 'ധുരന… | Boolokam