Posted On date_range 8 April 2026 10:57 PM IST Updated On date_range 8 April 2026 10:57 PM IST ലബനാനെതിരെ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറും - ഇറാൻ text_fields bookmark_border തെഹ്റാൻ : ലബനാനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് തടഞ്ഞതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലബനാനിലെ ഇസ്രയേൽ കടന്നാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്സ് (IRGC) മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാൻ ഔദ്യോഗികമായി ഹോർമൂസ് അടച്ച കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ലബനാൻ യുദ്ധം ഇറാനുമായുള്ള വെടിനിർത്തൽ കരാറിന്‍റെ ഭാഗമല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്നും ട്രംപ് പറഞ്ഞു. ശാശ്വത സമാധാനം ഉറപ്പാക്കാൻ ഇസ്‍ലാമാബാദ് ചർച്ച വഴിയൊരുക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്‍ലാമാബാദ് ചർച്ചക്ക് വരണമെങ്കിൽ ലബനാൻ യുദ്ധം നിർത്തണമെന്നും ഹുർമുസ് തുറക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - West Asia Crisis: Iran Blocks Hormuz Strait, Threatens to Exit Ceasefire Over Israel's Lebanon Offensive

ലബനാനെതിരെ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറും
ഇ
ഇറാൻSource Link
about 1 month ago