പുണെ : ഗാന്ധിജിയുടെ ദർശനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ജീവിതരീതിയാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാന ഘടകമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പുണെയിലെ ഉരുളികാഞ്ചനിൽ നടന്ന പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ 81-ാം വാർഷിക ദിനാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . To advertise here, നിസർഗോപചാർ ആശ്രമം എന്ന പേരിൽ മഹാത്മാഗാന്ധി തുടക്കം കുറിച്ച ഈ സ്ഥാപനത്തിന് ആവശ്യമായ ഏറെ ഭൂമി ദാനം ചെയ്ത ഇവിടത്തെ കർഷകകുടുംബവും ഈ കാര്യത്തിൽ ഗാന്ധിജിയെപ്പോലെ നന്ദി അർഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ആശ്രമത്തിലെ ഗാന്ധി സ്മാരകത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്ര ഗവർണർ ജിഷ്ണുദേവ് വർമ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്രാപവാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ, ആശ്രമത്തിന്റെ മാനേജിങ് ട്രസ്റ്റി നാരായൺ ഹെഗ്‌ഡെ രചിച്ച 'സീക്രട്ട്‌സ് ഓഫ് ഔർ ഹാപ്പിനെസ്' എന്ന പുസ്തകവും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. Published: 23 Mar 2026, 12:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗാന്ധിയൻ ദർശനങ്ങളാണ് പ്രകൃതി ചികിത്സയുടെ അടിസ്ഥാന ഘടകം
ഉ
ഉപരാഷ്ട്രപതിSource Link
about 2 months ago