തോൽക്കുന്ന സീറ്റെടുത്ത് മത്സരിച്ച് ജയിക്കാൻ നേതൃത്വം ആവശ്യപ്പെട്ടു

തോൽക്കുന്ന സീറ്റെടുത്ത് മത്സരിച്ച് ജയിക്കാൻ നേതൃത്വം ആവശ്യപ്പെട്ടു

ന്യൂഡൽഹി: മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എം.കെ. രാഘവൻ എം.പി. സുധാകരനുമായി സംസാരിച്ചെന്നും അദ്ദേഹം മറ്റുകാര്യങ്ങളൊന്നും പറഞ്ഞില്ലെന്നും എം.കെ. രാഘവൻ വ്യക്തമാക്കി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ നേതാക്കൾ ഇങ്ങോട്ട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാനൊരിക്കലും സീറ്റ് ചോദിച്ചിട്ടില്ല. സ്‌ക്രീനിങ് കമ്മിറ്റിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും നൽകിയിട്ടില്ല. പക്ഷേ എന്നോട് നേതാക്കൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തോൽക്കുന്ന സീറ്റെടുത്ത് മത്സരിച്ച് ജയിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നുപറഞ്ഞാൽ സർക്കാരുണ്ടാക്കാൻ എണ്ണം കൂട്ടണമെന്ന്. എം.പിയായി ഇനി മൂന്ന് വർഷം കൂടിയിട്ടുണ്ട്. അതിനാൽ സീറ്റിന് വേണ്ടി ഞാൻ ചോദിച്ചിട്ടില്ല. ജയസാധ്യതയുള്ളവർക്ക് സീറ്റ് കൊടുക്കണമെന്നാണ് പറഞ്ഞത്. സർക്കാർ തിരിച്ചുവരണം. യുഡിഎഫ് സർക്കാരുണ്ടാകണം. അതിന് ജയസാധ്യത പ്രധാനപ്പെട്ട ഘടകമാണ്. മറ്റുപരിഗണന പാടില്ല. എന്റെ കാര്യം ഞാൻ പറഞ്ഞിട്ടേയില്ല. തോൽക്കുന്ന സീറ്റെടുത്ത് ജയിക്കാൻ കഴിയുമോ, അത് ആലോചിക്കണം എന്ന് എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ കോഴിക്കോട്ടെ 13 സീറ്റിലും ജയിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. - എം.കെ രാഘവൻ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഒരുപാട് വർഷമായി കോൺഗ്രസിന് എംഎൽഎമാരില്ല. മലബാറിൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ കിട്ടാവുന്ന ജില്ല കോഴിക്കോടാണ്. അതിനാൽ കോഴിക്കോട് തോൽക്കുന്ന സീറ്റുകൾ ജയിച്ചെടുക്കണം. അത്തരമൊരു ഘട്ടം വന്നാൽ നിൽക്കേണ്ടിവരുമെന്നാണ് പറഞ്ഞത്. എംപിമാർ മത്സരിക്കണമോയെന്നത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട വിഷയമാണ്. പാർട്ടിയാണ് വലുത്. വ്യക്തിയല്ല. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്താൽ പാർട്ടിക്കാർക്ക് എല്ലാവർക്കും ബാധമാണ്. സുധാകരൻ വാർത്താ സമ്മേളനം നടത്തുമോ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ് എന്നായിരുന്നു എം.കെ. രാഘവന്റെ മറുപടി. Content Highlights: MK Raghavan denies seeking an assembly seat, citing three years left in his MP term., Raghavan met K Sudhakaran to address internal party friction., The primary goal is to ensure UDF victory in all 13 Kozhikode constituencies., Raghavan maintains that party high command decisions are final and binding. Published: 18 Mar 2026, 11:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോൽക്കുന്ന സീറ്റെടുത്ത് മത്സരിച്ച് ജയിക്കാൻ നേതൃത്വം ആവശ്യപ… | Boolokam