കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം

മനാമ: കേരളത്തിൽ ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസം 4-ന് മുൻപുള്ള ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകണമെന്നും ഒഐസിസി ഗ്ലോബൽ കമ്മറ്റി, കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. To advertise here, ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് നടത്തുന്നത്, തെരഞ്ഞെടുപ്പ് കമ്മീഷൻ യാഥാർഥ്യം മനസിലാക്കാതെ എടുത്ത തീരുമാനം ആണ്. കേരളത്തിലെ വികസനത്തിന്റെ യഥാർത്ഥ അവകാശികൾ പ്രവാസികൾ ആണ്. ഫെബ്രുവരി 28 മുതൽ ഗൾഫ് മേഖലയിലെ എയർപോർട്ടുകൾ അടഞ്ഞു കിടക്കുകയാണ്. സാധാരണ നിലയിലേക്ക് ഗൾഫ് മേഖലയിലെ അവസ്ഥ വരാതെ എയർപോർട്ടുകൾ തുറക്കുകയില്ല. ഇപ്പോൾ ചില ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് ഫ്‌ലൈറ്റ് ഉണ്ടെങ്കിലും വളരെ വലിയ തുക മുടക്കി സാധാരണക്കാർ ആയ പ്രവാസികൾക്ക് സാധിക്കില്ല. കേരളത്തിലെ ബഹു ഭൂരിപക്ഷം മണ്ഡലങ്ങളിലും പത്തു ശതമാനത്തിൽ അധികം വോട്ടുകൾ പ്രവാസികൾക്ക് ഉണ്ട്. കേരളത്തിലെ പല മണ്ഡലങ്ങളിലും ഒന്നോ, രണ്ടോ ശതമാനം വോട്ടിനാണ് സ്ഥാനാർഥികളുടെ ജയ പരാജയം നിശ്ചയിക്കുന്നത്. ഈ സാഹചര്യത്തിൽ ഗൾഫിലെ അവസ്ഥ വിലയിരുത്തി പരമാവധി അവസാന ഘട്ടത്തിലെ തീയതികളിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കണം എന്നു ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ആവശ്യപെട്ടു. Published: 15 Mar 2026, 11:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം — ഒഐസിസി ഗ്… | Boolokam