BoolokamBoolokam
കല മനസ്സിന്റെ സന്തോഷത്തിനാകണം

കല മനസ്സിന്റെ സന്തോഷത്തിനാകണം

കഥകളിയുത്സവത്തിന്റെ സമാപനസമ്മേളനവും പുരസ്കാരദാനവും To advertise here, ചെറുതുരുത്തി : കല മനസ്സിന്റെ സന്തോഷത്തിനുവേണ്ടിയാകണമെന്നും മത്സരത്തിനുവേണ്ടിമാത്രം ആകരുതെന്നും ജില്ല കളക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. ചെറുതുരുത്തി കഥകളി സ്‌ക്കൂൾ കേന്ദ്ര സാംസ്‌കാരിക വകപ്പുമായി സഹകരിച്ചു സംഘടിപ്പിച്ച ദേശീയ കഥകളി ഉത്സവത്തിന്റെ സമാപന സമ്മേളനവും കഥകളി സ്കൂളിന്റെ 18-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ മഹാകവി പി.യുടെ സ്മരണാർഥം കഥകളി സ്കൂൾ ഏർപ്പെടുത്തിയ കഥകളി കലാകാരനുള്ള കളിയച്ഛൻ പുരസ്കാരം കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും സാംസ്കാരിക പത്രപ്രവർത്തനത്തിന് ഏർപ്പെടുത്തിയ നവജീവൻ പുരസ്കാരം മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാറിനും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി സമ്മാനിച്ചു. സ്വാഗതസംഘം ചെയർമാൻ വി. മുരളി യോഗത്തിൽ അധ്യക്ഷനായി. വള്ളത്തോൾനഗർ പഞ്ചായത്തുപ്രസിഡന്റ് സ്മിതാ ഹരി, കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, പി.എം. നാരായണൻ, വിപിൻ കൂടിയേടത്ത്, കെ.എസ്. സുരേഷ്, പി.ജി. രതീഷ്, കൃഷ്ണകുമാർ പൊതുവാൾ, കഥകളി സ്കൂൾ മാനേജർ കെ.പി. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം ഉദയകുമാർ, കലാമണ്ഡലം നാരായണൻകുട്ടി, കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം മുരളി, കഥകളി സ്കൂൾ അണിയറപ്രവർത്തകൻ ഷാജി എന്നിവർക്ക് ഗുരുപൂജാ പുരസ്കാരങ്ങൾ സമ്മാനിച്ചു. കഥകളി സ്കൂൾ വിദ്യാർഥികളുടെ അരങ്ങേറ്റങ്ങൾ, കഥകളിയവതരണം എന്നിവ നടന്നു. ഗുരുക്കൻമാരായ കലാമണ്ഡലം സുജാത, കീഴില്ലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം അരവിന്ദ്, കലാമണ്ഡലം ശില്പ എന്നിവർ നേതൃത്വം നൽകി. Published: 04 May 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!