വ്രതശുദ്ധിയുടെ ആത്മാവ് ഉൾക്കൊള്ളുക

വ്രതശുദ്ധിയുടെ ആത്മാവ് ഉൾക്കൊള്ളുക

ജിദ്ദ: വ്രതശുദ്ധിയുടെ ആത്മാവ് ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ ശാക്തീകരണത്തിന് വഴിയൊരുക്കണമെന്ന സന്ദേശവുമായി ജിദ്ദ കേരള പൗരാവലി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റമദാനിൽ നേടിയെടുക്കുന്ന ആത്മസംസ്‌കരണം തുടർന്നും നിലനിർത്തുമ്പോഴാണ് വ്രതാനുഷ്ഠാനം സാർഥകമാകുന്നതെന്നും ഈ തിരുത്തലിനുള്ള സന്ദേശമാണ് വിശുദ്ധമാസം നൽകുന്നതെന്നും റമദാൻ സന്ദേശം നൽകിയ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പറഞ്ഞു. To advertise here, കരുതലിന്റെയും ചേർത്തുപിടിക്കലിന്റേയും കരുത്താണ് കേരള പൗരാവലിയെ പ്രസക്തമാക്കുന്നത്. ഗൾഫിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾമൂലം പ്രവാസികൾ വിഷമകരമായ സമയത്തുകൂടിയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികൾ എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പരിഛേദമായി അനുഭവപ്പെട്ട ഇഫ്താർ സംഗമം, തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിൽനിന്നുമുള്ള പ്രവാസികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. അതിഥികളെ ഹൃദ്യമായി വരവേറ്റ പൗരാവലി ഭാരവാഹികൾ ജാതിമതഭേദമെന്യെ മലയാളികളുടെ സംഗമമായി ഇഫ്താർ വിരുന്നിനെ മാറ്റി. മികച്ച സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും ചടങ്ങ് വേറിട്ടുനിന്നു. പൗരാവലി പ്രതിനിധി സഭാംഗങ്ങൾ, മത-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, ബിസിനസ് സമൂഹം, മാധ്യമപ്രവർത്തകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽനിന്നുള്ളവർ പങ്കെടുത്ത പരിപാടി സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടേയും വേദിയായി. സ്വാദിഷ്ടമായ ഭക്ഷണം ചടങ്ങിന്റെ മാറ്റുകൂട്ടി. അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറയ്ക്കൽ നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. വീരാൻകുട്ടി കോയസ്സൻ, ജലീൽ കണ്ണമംഗലം, സി.എച്ച് ബഷീർ, സലാഹ് കാരാടൻ, നസീർ വാവ കുഞ്ഞു, അലി തേക്കുതോട്, ഉണ്ണി തെക്കേടത്ത്, നൗഷാദ് ചാത്തല്ലൂർ, ഖാദർ ആലുവ, നവാസ് തങ്ങൾ, സമീർ നദ്വി, വേണുഗോപാൽ അന്തിക്കാട്, മിർസാ ഷരീഫ്, സുവിജ സത്യൻ, സോഫിയ സുനിൽ, റെമി ഹരീഷ്, സിമിമോൾ അബ്ദുൽ ഖാദർ, കുബ്ര ലത്തീഫ് തുടങ്ങിയവർ കമ്മ്യൂണിറ്റി ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്രതശുദ്ധിയുടെ ആത്മാവ് ഉൾക്കൊള്ളുക — ജിദ്ദ കേരള പൗരാവലി | B… | Boolokam