BoolokamBoolokam
ജില്ലയിലെ മഹാശിലായുഗ സ്മാരകങ്ങൾ സംരക്ഷിക്കണം

ജില്ലയിലെ മഹാശിലായുഗ സ്മാരകങ്ങൾ സംരക്ഷിക്കണം

കാസർകോട് : ജില്ലയിലെ മഹാശിലായുഗ സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന്‌ ഡോ. കെ.കെ.എൻ. കുറുപ്പ് ആവശ്യപ്പെട്ടു. 32 തുളുഗ്രാമങ്ങളിൽപ്പെട്ട മംഗൽപ്പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് ഗ്രാമത്തിലെ മാലിക് ദീനാർ മസ്ജിദിന്‌ സമീപത്തുള്ള പാറക്കെട്ടുകളിലെ ഏതാണ്ട് 3500 കൊല്ലം പഴക്കം വരുന്ന മഹാശിലായുഗ കാലത്തെ സ്മാരകങ്ങൾ കഴിഞ്ഞദിവസം അദ്ദേഹം സന്ദർശിച്ചിരുന്നു. To advertise here, കേരളത്തിൽ മറ്റു പലയിടങ്ങളിലും കാണുന്നപോലെ മഹാശിലാസ്മാരകം ഇരുമ്പുയുഗവുമായി സംയോജിപ്പിക്കുന്ന പാറവെട്ടി ഉണ്ടാക്കിയ നാലഞ്ചു ഗുഹകൾ ഇവിടെയുണ്ട്. മനുഷ്യർ ശവം സംസ്കരിച്ച്‌ അസ്ഥികളും മറ്റുമിട്ട ഗുഹകളാണിവ. പാറ കലാപരമായി വെട്ടിയെടുത്ത് മുകളിൽ വൃത്താകൃതിയിലുണ്ടാക്കിയ മൂടിയും കാണുന്നുണ്ട്. ഈ ഗുഹകൾ ബി.സി. 1500-350-നുമിടയിൽ ഉണ്ടാക്കപ്പെട്ടതാണെന്ന് കരുതുന്നു. ഈ ഗുഹകളുടെ ഏകദേശം വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഷിറിയാപ്പുഴ പ്രാചീനനിവാസികൾക്കാവശ്യമായ ജലം നൽകിയിരുന്നു. ഹിന്ദുക്കളും മറ്റും നടത്തിവരുന്ന സഞ്ചയനത്തിലെ എല്ലെടുക്കൽ കർമം ഈ സംസ്കാരത്തിന്റെ തുടർച്ചയാണ്. സഞ്ചയനദിവസം എല്ലുകൾ ശേഖരിച്ച ശേഷം അവ ആൽമരത്തിന്റെ ചുവട്ടിൽ കുഴിച്ചിടുകയാണ് ചെയ്തിരുന്നത്. പ്രാദേശിക ഭരണകൂടം ഈ ഗുഹകൾ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, മജീദ് പച്ചമ്പള, മുനീർ ഹൊസങ്കടി, യു.കെ.എം. അബ്ദുൾഗഫൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു. Published: 04 May 2026, 04:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!