കടുത്തുരുത്തി: ആശുപത്രിയിൽ പരിശോധനയ്ക്ക് പോലീസ് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെ 2023 മേയ് 10-ന് പുലർച്ചെ 4.15-നാണ് ഡോ. വന്ദന ദാസിന് (23) കുത്തേറ്റത്. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരുന്നു. To advertise here, അന്നു രാവിലെ 8.45-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു വന്ദന ദാസിന്റെ അന്ത്യം. അത്യാഹിത വിഭാഗത്തിൽ സർജിക്കൽ കത്രിക ഉപയോഗിച്ച് കൊല്ലം കുടവട്ടൂർ എൽ.പി. സ്‌കൂളിലെ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് (46) ആണ് ഡോക്ടറെ കുത്തിക്കൊന്നത്. ഇയാളെ പിന്നീട് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. അവരുടെ വീടുനിറയെ വന്ദനയുടെ ഓർമ്മകൾ പേറുന്ന വസ്തുക്കളാണ്. പുസ്തകങ്ങളും പടങ്ങളും കളിപ്പാട്ടങ്ങളും വരെ. മരണം നടന്ന് രണ്ടുവർഷവും 10 മാസവും ഏഴു ദിവസവും ആകുമ്പോഴാണ് കേസിൽ വിധി വരുന്നത്. വിധി വരുമ്പോൾ പ്രതീക്ഷ 'ഡോക്ടർ ജോലിസ്ഥലത്തുവെച്ച് പരിശോധനയ്‌ക്കെത്തിച്ചയാളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിധി കേൾക്കാനായി ഞങ്ങൾ കോടതി മുറിയിലുണ്ടാകും.' - മോഹൻദാസും വസന്തകുമാരിയും പറഞ്ഞു. വിചാരണക്കാലം കേസ് പരിഗണനക്കെടുത്ത എല്ലാ ദിവസവും ഇവർ കോടതിയിൽ പോയിരുന്നു. വിവിധ ഘട്ടങ്ങളിലായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെല്ലാം പോയി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോയെങ്കിലും കോടതി തള്ളി. ജാമ്യത്തിനായി പ്രതി സന്ദീപ് സുപ്രീ കോടതിവരെ പോയെങ്കിലും കിട്ടിയില്ല. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന വാദമുണ്ടായെങ്കിലും ഇയാൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സുപ്രീം കോടതി നിർദേശിച്ച മെഡിക്കൽ ബോർഡുതന്നെ കണ്ടെത്തി. ജീവൻ രക്ഷിക്കാമായിരുന്നു ഡോക്ടറാവണം, പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ ഉറപ്പാക്കണം. അതായിരുന്നു മകളുടെ ഇഷ്ടം. തലേദിവസം വൈകീട്ട് ആറിന് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് പോകേണ്ടിയിരുന്ന വന്ദന മറ്റൊരാൾക്കുവേണ്ടി അധികഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കുത്തേറ്റു മരിക്കുന്നത്. യഥാസമയം ആശുപത്രിയിലുള്ളവർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ മകളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് അച്ഛനും അമ്മയും ഇപ്പോഴും വിശ്വസിക്കുന്നത്. പരിക്കേറ്റ വന്ദനയെ മുക്കാൽ മണിക്കൂറിനുശേഷമാണ് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 26 കുത്തേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അവിടെനിന്ന് ദൂരെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കാൻ പിന്നെയും വൈകി. 18 സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുള്ള താലൂക്ക് ആശുപത്രിയിൽത്തന്നെ ചികിത്സ ഉറപ്പാക്കിയിരുന്നെങ്കിൽ മോൾ ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായേനേ. മോളുടെ ആഗ്രഹംപോലെ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വലിയപറമ്പ് വാലേക്കടവിൽ സ്വന്തമായുള്ള സ്ഥലത്ത് ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കും കടുത്തുരുത്തി മധുരവേലിയിൽ വന്ദനയുടെ പേരിൽ ആശുപത്രിയും തുറന്നു. ഡോ. വന്ദന ദാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും രൂപവത്കരിച്ചു. വീടിനോട് ചേർന്നുള്ള രണ്ടേക്കറോളം സ്ഥലത്ത് വലിയ ആശുപത്രി നിർമിക്കണമെന്നാണ് ആഗ്രഹം. ആവർത്തിക്കാതിരിക്കാൻ വന്ദന മരിച്ചതിന്റെ അടുത്തയാഴ്ച ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഒരാളുടെ ജീവൻ നൽകേണ്ടവന്നു, നിയമം ശക്തമാകാൻ. Content Highlights: Kollam Additional Sessions Court to deliver the final verdict on the Dr. Vandana Das murder case. The accused, Sandeep, attacked the house surgeon during a police-escorted medical examination in 2023. Parents demand maximum legal punishment to ensure justice for their daughter. The incident led to significant changes in the Kerala Hospital Protection Act. Dr. Vandana Das Memorial Charitable Trust established to fulfill her dream of providing free healthcare. Published: 17 Mar 2026, 12:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘വിധി കേൾക്കാൻ കോടതിയിൽ ഉണ്ടാകും; നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ’
ഡ
ഡോ. വന്ദനയുടെ മാതാപിതാക്കൾSource Link
about 2 months ago