വായുവിന് അതിരുകളില്ല; കലഹമുണ്ടാക്കുന്നത് മനുഷ്യർ

വായുവിന് അതിരുകളില്ല; കലഹമുണ്ടാക്കുന്നത് മനുഷ്യർ

കാസർകോട് : നാം ശ്വസിക്കുന്ന വായുവിന് അതിരുകളില്ലെന്നും എന്നാൽ, മനുഷ്യർ എല്ലാം വെട്ടിപ്പിടിച്ച് അതിരുകൾ തീർക്കാനുള്ള വെമ്പലിലാണെന്നും ഇല ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറം പറഞ്ഞു. To advertise here, കാസർകോട് സാഹിത്യവേദി ഇഫ്താർസംഗമത്തോട് അനുബന്ധിച്ച് നടത്തിയ 'സമാധാനത്തിന്റെ മാന്ത്രിക താക്കോൽ' യുദ്ധവിരുദ്ധസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക-ഇറാൻ യുദ്ധത്തെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു. യുദ്ധങ്ങൾ അതിഭീകരംതന്നെയാണ്. എന്നാൽ നമ്മുടെ ദിവസേനയുള്ള ജീവിതത്തിലും കുഞ്ഞുകുഞ്ഞു യുദ്ധങ്ങൾ നടക്കുന്നുണ്ട്. വലിയ യുദ്ധങ്ങളുടെ വർത്തമാനങ്ങൾക്കിടയിൽ നമ്മളത് മറക്കുകയാണ്. അതുകൊണ്ടുതന്നെയാണ് നമ്മിൽനിന്ന് അസ്വസ്ഥതകൾ ഒഴിവാക്കാനാവാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യവേദി പ്രസിഡന്റ് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ റഹ്മാൻ തായലങ്ങാടി, എം.വി. സന്തോഷ്‌കുമാർ, ടി.എ. ഷാഫി, അഷ്‌റഫലി ചേരങ്കൈ, ടി.കെ. അൻവർ, ബി.എഫ്. അബ്ദുൾ റഹ്മാൻ, പദ്മനാഭൻ ബ്ലാത്തൂർ, കെ.എച്ച്. മുഹമ്മദ്, ഫറൂഖ് കാസ്മി തുടങ്ങിയവർ സംസാരിച്ചു. Published: 14 Mar 2026, 03:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വായുവിന് അതിരുകളില്ല; കലഹമുണ്ടാക്കുന്നത് മനുഷ്യർ — നജീബ് കു… | Boolokam