ആദ്യമായി പുറത്തിറങ്ങിയ ഐഫോൺ ആഗോള മൊബൈൽ ഫോൺ വിപണിയിൽ വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചു. പഴയ കീപാഡ് ഫോണുകളുടെയും കപ്പാസിറ്റീവ്-ടച്ച് സ്മാർട്ഫോണുകളുടെയും കാലം അതോടെ അവസാനിച്ചു. ആപ്പുകൾ ഉപയോഗിക്കാനും മികച്ച ടച്ച്‌സ്‌ക്രീൻ അനുഭവിക്കാനും ലളിതമായ സോഫ്റ്റ്‌വേർ അനുഭവിച്ചറിയാനും ഐഫോണിലൂടെ സാധിച്ചു. പിന്നാലെ ആൻഡ്രോയിഡ് ഫോണുകൾ രംഗത്തിറങ്ങി. ഇപ്പോൾ വീണ്ടും സ്മാർട്ഫോൺ വിപണിയിൽ മറ്റൊരു വിപ്ലവത്തിന് സമയമായെന്ന് പറയുകയാണ് നത്തിങ് സി.ഇ.ഒ. കാൾ പേയ്. സ്മാർട്ഫോണുകളിൽ ആപ്പുകൾക്ക് പകരം എ.ഐ. ഏജന്റുകൾ കടന്നുവരുമെന്ന് കാൾ പേയ് പ്രവചിക്കുന്നു. To advertise here, രണ്ട് പതിറ്റാണ്ടായി സ്മാർട്ഫോൺ അനുഭവം ഒരേ രീതിയിൽ തുടരുകയാണെന്ന് എസ്.എക്സ്.എസ്.ഡബ്ല്യു. കോൺഫറൻസിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് ലോക്ക് സ്ക്രീനുകൾ, ഹോം സ്ക്രീനുകൾ, ആപ്പുകൾ എന്നിവയുണ്ട്. നിങ്ങൾ വിവിധ ആപ്പുകളിലൂടെ ബ്രൗസ് ചെയ്യുന്നു. ഓരോ ആപ്പും ഫുൾ-സ്ക്രീൻ രീതിയിലുള്ളതാണ്. കൂടുതൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ആപ്പ് സ്റ്റോറുകളുമുണ്ട്. കഴിഞ്ഞ 20 വർഷമായി ഇതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. സോഫ്റ്റ്‌വേറിലെ എ.ഐ.യെക്കുറിച്ച് പറയുമ്പോൾ, ആപ്പുകൾ അപ്രത്യക്ഷമാകാൻ പോകുകയാണെന്ന് ആളുകൾ മനസ്സിലാക്കണമെന്നാണ് ഞാൻ കരുതുന്നത്" - അദ്ദേഹം പറഞ്ഞു. സ്മാർട്ഫോണുകൾ ഉപയോഗിക്കുന്ന രീതിയെ എ.ഐ. പൂർണമായും മാറ്റുമെന്ന് നത്തിങ് മേധാവി വിശ്വസിക്കുന്നു. എ.ഐ. ഏജന്റുകൾ ജോലികൾ പൂർത്തിയാക്കുന്നത് കൂടുതൽ ലളിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. "ഫോണിൽ കാര്യങ്ങൾ ചെയ്യുന്നത് വളരെ പ്രയാസകരമാണ്. ഒരാളോടൊപ്പം കാപ്പി കുടിക്കാൻ പോകാൻ തന്നെ ചിലപ്പോൾ മെസ്സേജിങ് ആപ്പ്, മാപ്പുകൾ, യൂബർ (Uber), കലണ്ടർ പോലെ നാല് ആപ്പുകൾ വേണ്ടിവരും." അതിന് പകരം എ.ഐ. ഏജന്റ് ഉപയോക്താവിനായി ഇതെല്ലാം ഒരേസമയം ചെയ്യും. നിലവിൽ, എ.ഐ. ടൂളുകൾ ഉപയോക്താവ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മുഴുവൻ പ്രക്രിയയും ഒരു പ്രോംപ്റ്റിനെയോ ആശയത്തെയോ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, എ.ഐ. നിങ്ങളെ വളരെ നന്നായി അറിയുന്നതോടെ ആശയങ്ങൾ രൂപീകരിക്കുന്ന ജോലി പോലും അത് ഏറ്റെടുക്കുമെന്ന് നത്തിങ് മേധാവി വിശ്വസിക്കുന്നു. മൊബൈൽ ആപ്പുകളുടെ ഭാവി അനിശ്ചിതത്വത്തിലോ? മൊബൈൽ ആപ്പുകൾക്ക് വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളും കമ്പനികളുമുണ്ട്. എ.ഐ. അധിഷ്ഠിതമായ സ്മാർട്ഫോൺ അനുഭവം എന്ന നത്തിങ് മേധാവിയുടെ കാഴ്ചപ്പാട് ചിലപ്പോൾ ഈ മേഖലയെ പ്രശ്നത്തിലാക്കിയേക്കാം. ദീർഘകാലം നിലനിൽക്കണമെന്നുണ്ടെങ്കിൽ ഈ കമ്പനികൾ വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങണമെന്ന് കാൾ പറയുന്നു. Content Highlights: Nothing CEO Carl Pei predicts that the 20-year era of app-based smartphone interfaces is ending, to be replaced by AI agents that can autonomously handle complex multi-app tasks like scheduling and navigation. Published: 19 Mar 2026, 05:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്മാർട്ഫോണുകളിൽനിന്ന് ആപ്പുകൾ അപ്രത്യക്ഷമാവും; എല്ലാം എ.ഐ. ഏറ്റെടുക്കും
ന
നത്തിങ് സി.ഇ.ഒ. കാൾ പേയ്Source Link
about 2 months ago