ബിജെപി മാരീചവേഷത്തിലെത്തും, കോൺഗ്രസ് പിന്തുണയ്ക്കും; അവരെ വിശ്വസിച്ചാൽ പിന്നെ...

ബിജെപി മാരീചവേഷത്തിലെത്തും, കോൺഗ്രസ് പിന്തുണയ്ക്കും; അവരെ വിശ്വസിച്ചാൽ പിന്നെ...

തിരുവനന്തപുരം: പലതരം മാരീചവേഷങ്ങളിൽ ബി.ജെ.പി. വാഗ്ദാനങ്ങളുമായി എത്തുമെന്നും അത് വിശ്വസിച്ചാൽ ഇന്നലെവരെ ജീവിച്ചതുപോലെ കേരളത്തിൽ ജീവിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധത്താൽ കേന്ദ്ര സർക്കാർ വിവിധ മാർഗങ്ങളിലൂടെ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി ബി.ജെ.പി., കോൺഗ്രസ് നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. To advertise here, വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ. പ്രശാന്ത്, നേമത്തെ സ്ഥാനാർഥി വി. ശിവൻകുട്ടി, കഴക്കൂട്ടത്തെ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ, അരുവിക്കര മണ്ഡലത്തിലെ ജി. സ്റ്റീഫൻ എന്നിവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തോടുള്ള പകയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ കേരളത്തെ പ്രകൃതിദുരന്തങ്ങളിൽപ്പോലും സഹായിക്കാത്തതെന്നും വായ്പാപരിധി വെട്ടിക്കുറച്ചതെന്നും പിണറായി പറഞ്ഞു.  ‘കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധനയങ്ങളെ യു.ഡി.എഫും കോൺഗ്രസും പിന്തുണയ്ക്കുകയാണ് ചെയ്തത്. കേരളം തകരട്ടെയെന്നതായിരുന്നു കോൺഗ്രസ് നിലപാട്. 2016-ൽ എൽ.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ കേരളം സമസ്തമേഖലകളും തകർന്ന നിലയിലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെല്ലാം പിന്നീട് ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇതിന്റെ ഫലമായാണ് തുടർഭരണം ലഭിച്ചത്. ദേശീയപാത നിർമാണം, വ്യവസായമേഖല, നിക്ഷേപസൗഹൃദം എന്നിവയിലെല്ലാം നാം ഒന്നാമതെത്തി. ഇതിന് തുടർച്ചയുണ്ടാകണമെങ്കിൽ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തണം. അടുക്കളയിൽ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്കാരം കേരളത്തിലില്ല. ഇവിടെ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാം. കഴിഞ്ഞ 10 വർഷമായി കേരളം വർഗീയകലാപങ്ങളിൽനിന്ന് മുക്തമാണ്. 2016-ൽ കോൺഗ്രസ് വോട്ടുകൾ മറിച്ചതിലൂടെയാണ് ബി.ജെ.പി. നേമത്ത് അക്കൗണ്ട് തുറന്നത്. എന്നാൽ, 2021-ൽ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എൽ.ഡി.എഫ്. പ്രഖ്യാപിക്കുകയും വി. ശിവൻകുട്ടിയിലൂടെ അത് നടപ്പിലാക്കുകയും ചെയ്തു.’ -മുഖ്യമന്ത്രി പറഞ്ഞു. വിവിധയിടങ്ങളിൽ നടന്ന യോഗങ്ങളിൽ സ്ഥാനാർഥികൾക്കൊപ്പം എൽ.ഡി.എഫ്. നേതാക്കളായ എ.എ. റഹീം, ആന്റണി രാജു, എം. വിജയകുമാർ, പാപ്പനംകോട് അജയൻ, കരമന ഹരി, എ.എ. റഹീം എം.പി, ആനാവൂർ നാഗപ്പൻ, പി.എസ്. ഹരികുമാർ, സുരേന്ദ്രൻ പിള്ള, തിരുവന്തപുരം സ്ഥാനാർഥി സുധീർ കരമന തുടങ്ങിയവരും പങ്കെടുത്തു. Content Highlights: CM Pinarayi Vijayan criticizes BJP's 'Maricha' disguise tactics in 2026. Allegations of Congress supporting anti-Kerala policies by the Central government. Emphasis on LDF's achievements in health, education, and infrastructure over the last decade. Call for political stability and continuity for the LDF government in 2026. Refutation of communal politics and focus on secular harmony in Kerala. Published: 01 Apr 2026, 08:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപി മാരീചവേഷത്തിലെത്തും, കോൺഗ്രസ് പിന്തുണയ്ക്കും; അവരെ വ… | Boolokam