സിദ്ദിഖിന്റെ പ്രവർത്തനമികവും മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസപ്രവർത്തനവും വിജയത്തിന് നിർണായകമാകും

സിദ്ദിഖിന്റെ പ്രവർത്തനമികവും മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസപ്രവർത്തനവും വിജയത്തിന് നിർണായകമാകും

കല്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ്. സ്ഥാനാർഥികൾ വിജയിക്കുമെന്ന് ജില്ലാ മുസ്‌ലിംലീഗ് തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. കല്പറ്റ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ടി. സിദ്ദിഖിന്റെ പ്രവർത്തനമികവും മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസപ്രവർത്തനവും യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവും വിജയത്തിന് നിർണായകമാകുമെന്ന് യോഗം വിലയിരുത്തി. To advertise here, മാനന്തവാടിയിൽ ഉഷാവിജയന്റെ സ്ഥാനാർഥിത്വ മികവും സർക്കാരിന്റെ കർഷക വിരുദ്ധ-ജനദ്രോഹ നടപടികളും തിരഞ്ഞടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയതായി യോഗം അഭിപ്രായപ്പെട്ടു. സുൽത്താൻബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്റെ 15 വർഷത്തെ വികസനപ്രവർത്തനങ്ങളും വോട്ടർമാരെ ഏറെ സ്വാധീനിച്ചു. ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി.ക്കെതിരേ നടത്തിയ പ്രചാരണം സി.പി.എമ്മിന് തന്നെ തിരിച്ചടിയായെന്നും യോഗം അഭിപ്രായപ്പെട്ടു. മികച്ച ഭൂരിപക്ഷത്തോടെ നാലാം തവണയും അദ്ദേഹം വിജയിക്കുമെന്നും യോഗം കൂട്ടിച്ചേർത്തു. ജില്ലയിലെ മൂന്ന് യു.ഡി.എഫ്. സ്ഥാനാർഥികൾക്കും വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരെയും യു.ഡി.എഫ്. പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനംചെയ്തു. ആക്ടിങ് പ്രസിഡന്റ് എൻ.കെ. റഷീദ് അധ്യക്ഷതവഹിച്ചു. റസാഖ് കല്പറ്റ, അബ്ദുല്ല മാടക്കര, എൻ. നിസാർ അഹമ്മദ്, എം. മുഹമ്മദ് ബഷീർ, കെ. ഹാരിസ്, പി.പി. അയ്യൂബ്, അസീസ് കോറോം, വി. അസൈനാർ ഹാജി തുടങ്ങിയവർ സംസാരിച്ചു. Content Highlights: UDF expects victory across all three constituencies in Wayanad district., T Siddique's performance in Kalpetta highlighted as a key success factor., Usha Vijayan's candidacy and anti-incumbency sentiment impacting Mananthavady., IC Balakrishnan projected for a fourth consecutive term in Sultan Bathery., CPI(M) campaign tactics against UDF candidates reported as counterproductive. Published: 17 Apr 2026, 09:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിദ്ദിഖിന്റെ പ്രവർത്തനമികവും മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസപ്… | Boolokam