പാലാ : മതത്തിന്റെ പേരിലല്ല സംസ്‌കാരത്തിന്റെ അന്തസ്സത്തയിലാണ് ഭാരതം ഏകത ദർശിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പാലായിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും സ്വീകരിക്കുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. To advertise here, മതം മാറിയാലും പൂർവികരെ മാറ്റാൻ കഴിയില്ല. പൂർവികരെ അംഗീകരിക്കുന്നതും ആദരിക്കുന്നതുമായ മതനേതാക്കളും നമുക്കുണ്ട്. രാജ്യത്ത് വിഘടനവാദം ഉയർത്തിയ നേതാക്കളാണ് ഭാരതത്തെ വെട്ടിമുറിച്ചത്. സനാതന ധർമത്തിന്റെ ഭാവാത്മകമായ അന്തസ്സത്തയെ ജനങ്ങളിൽ എത്തിക്കുന്നതിനാണ് രാജ്യത്തുടനീളം ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടക്കുന്നത്. ഇവിടെ സവർണനും അവർണനും ചേർന്നാണ് അവർണന് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി സത്യാഗ്രഹം നടത്തിയത്.ഗുരുവായൂർ സത്യാഗ്രഹവും ഈ പരിവർത്തന മാതൃക പിന്തുടർന്നു. ആധ്യാത്മിക ആചാര്യന്മാരും സന്യാസ ശ്രേഷ്ഠന്മാരും പന്തിഭോജനത്തിനും സാമൂഹികപരിവർത്തനത്തിനും നേതൃത്വം നൽകി. ഭാരത സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഭാരതം വികസിത രാജ്യമാക്കണമെന്ന കാഴ്ചപ്പാടാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. എൻ.കെ. മഹാദേവൻ അധ്യക്ഷനായിരുന്നു. രാജേഷ് പല്ലാട്ട്, ജനറൽ ഡോ. പി.സി. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. Published: 16 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംസ്കാരത്തിന്റെ അന്തസ്സത്തയിലാണ് ഭാരതം ഏകത ദർശിക്കുന്നത്
വ
വത്സൻ തില്ലങ്കേരിSource Link
about 2 months ago