ഓൺലൈൻ ഡെസ്ക് Published: May 03, 2026 07:03 PM IST 1 minute Read Link Copied ജിലാനി മാധ്യമങ്ങളോടു സംസാരിക്കുന്നു, ജിലാനി കാറിന്റെ ബോണറ്റിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ (Photo:X/@ShabazBaba) Mail This Article × Follow Us ഹൈദരാബാദ്∙ തെലങ്കാനയിലെ മീർപേട്ടിൽ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന മധ്യവയസ്കനുമായി 2 കിലോമീറ്ററോളം വാഹനമോടിച്ച ഡ്രൈവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.കെ.ജിലാനി എന്നയാളാണ് കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നത്. ജിലാനിയുടെ സ്കൂട്ടർ കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഡ്രൈവർ കാർ മുന്നോട്ടെടുത്തതോടെ ജിലാനി ബോണറ്റിലേക്ക് വീണു. എന്നിട്ടും കാർ നിർത്താതെ ഡ്രൈവർ ഓടിച്ചു പോകുകയായിരുന്നു. മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജിലാനി. മീർപേട്ടിൽ നിന്ന് എൽ.ബി നഗറിലേക്ക് പോകുന്നതിനിടെ ഒരു കാർ ഇവരുടെ ഇരുചക്രവാഹനത്തിൽ തട്ടി. ഇതേച്ചൊല്ലി തർക്കമുണ്ടായി. കാർ ഡ്രൈവർ ജിലാനിയുടെ മകന്റെ മുടിയിൽ പിടിച്ചു വലിക്കുകയും കാർ മുന്നോട്ട് എടുക്കുകയും ചെയ്തു. ജിലാനിയുടെ മകൻ സ്കൂട്ടറിൽ നിന്ന് റോഡിലേക്കു വീണു. What you should read next മകനെ രക്ഷിക്കാനായി പിതാവ് കാറിനു മുന്നിലേക്ക് ചാടി. കാർ മുന്നോട്ട് എടുത്തതോടെ ബോണറ്റിൽ പിടിച്ച് തൂങ്ങി കിടന്നു. ഡ്രൈവർ വണ്ടി നിർത്തിയില്ല. ബാലാപ്പുരിന് സമീപം എത്തിയപ്പോഴാണ് കാർ നിർത്തിയത്. ബോണറ്റിൽനിന്ന് ജിലാനി താഴെ ഇറങ്ങിയ ഉടൻ ഡ്രൈവർ കാറുമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മീർപേട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതിയായ കാർ ഡ്രൈവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. English Summary: Hyderabad Road Rage: Hyderabad road rage incident sees a man clinging to a car's bonnet for two kilometers after a dispute arising from the vehicle hitting his scooter. Police are actively searching for the driver who sped away without stopping, leaving the man exposed on the moving vehicle. ×

റോഡിലെ തർക്കം, ബോണറ്റിൽ വീണ ആളുമായി 2 കിലോമീറ്റർ കാറോടിച്ചു, ഡ്രൈവർക്കായി തിരച്ചിൽ
വ
വിഡിയോSource Link
about 11 hours ago
