തലയും വാലുമാകാനില്ല, ധോനിയിൽനിന്ന് ഏറെ പഠിക്കാനുണ്ട്; സച്ചിൻ അയച്ച ഒരു സന്ദേശം പ്രചോദനമേകി

തലയും വാലുമാകാനില്ല, ധോനിയിൽനിന്ന് ഏറെ പഠിക്കാനുണ്ട്; സച്ചിൻ അയച്ച ഒരു സന്ദേശം പ്രചോദനമേകി

ലോകകപ്പ് വിജയത്തിനുശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ മാധ്യമപ്രവർത്തകരുമായി അനുഭവം പങ്കുവെച്ചപ്പോൾ To advertise here, സെൽഫ്‌ലസ് സഞ്ജു ക്രിക്കറ്റ് മാത്രമല്ല, ജീവിതത്തിലെ എല്ലാ തുറയിലുമുള്ള മനുഷ്യർക്ക് പ്രചോദനമാവുകയാണ് ലക്ഷ്യം. മറ്റുള്ളവർക്ക് പ്രചോദനമായരീതിയിൽ കളിക്കാനാണ് താത്പര്യം. അതാണ് എന്റെ ശൈലി. ക്രിക്കറ്റ് കളിക്കുന്ന എല്ലാവരും എന്റെ കരിയറിനെ വലിയ പ്രചോദനമായ രീതിയിലാണ് നോക്കിക്കാണുന്നത്. അവരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ഞാൻ കളിക്കുന്നത്. ന്യൂസീലൻഡുമായുള്ള പരമ്പരയിൽ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. സ്വന്തം നാട്ടിലും മോശം സ്‌കോറായിരുന്നു നേടാനായത്. എന്നാൽ, അതിനേക്കാൾ മികച്ച ഒന്നായിരുന്നു ‘മുകളിൽനിന്ന് പ്ലാൻ’ ചെയ്തിരുന്നത്. വീഴ്ചയിൽനിന്ന് പാഠം ഉൾക്കൊണ്ടായിരുന്നു പിന്നീടുള്ള പരിശീലനം. അത് ഏറെ ഗുണംചെയ്തു. രാജസ്ഥാൻ റോയൽസിനെതിരേ രാജസ്ഥാൻ റോയൽസ് ടീമുമായി നല്ല ബന്ധമാണുള്ളത്. പഴയ ടീമിലെ കളിക്കാരും കോച്ചും സുഹൃത്തുക്കളാണ്. അവിടെ എന്റെ റോൾ കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടതോടെ മറ്റൊരു ടീമിന്റെ ഭാഗമാകാൻ തീരുമാനിച്ചു. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ജയിക്കാനും മികച്ച പ്രകടനം നടത്താനുമാണ് ലക്ഷ്യം. എതിരാളികൾ ആരെന്നത് ചിന്തിക്കാറില്ല. അഭിനന്ദനങ്ങൾ ലോകകപ്പ് നേടിയതിനുശേഷം മുൻ ഇന്ത്യൻ താരങ്ങളടക്കം ഒട്ടേറെപ്പേർ അഭിനന്ദനം അറിയിച്ചിരുന്നു. എന്നാൽ, സച്ചിൻ തെണ്ടുൽക്കർ അയച്ച ഒരു സന്ദേശമാണ് വൈകാരികമായി ഏറ്റവും കൂടുതൽ പ്രചോദനമേകിയത്. അത് മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്തുനൽകുന്നു. ഗൗതം ഗംഭീറുമായുള്ള ബന്ധം ഗൗതം ഗംഭീറുമായി വാക്കുകൾക്കതീതമായ ബന്ധമാണ്. ഗൗതം ഗംഭീർ പരീശിലനം നടത്തിയ അക്കാദമിയിൽത്തന്നെയാണ് ഞാനും പരിശീലനം നേടിയിരുന്നത്. ഫൈനലിനുശേഷം ഗൗതം ഗംഭീർ 30 സെക്കൻഡോളം നേരം ആശ്ലേഷിച്ചത് വലിയ അഭിനന്ദനമായി കാണുന്നു. ധോനിയുമായി കളിക്കുമ്പോൾ എം.എസ്. ധോനിയുമായി നല്ലബന്ധമാണുള്ളത്. മുൻപും ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാൽ, ഒരു ടീമിന്റെ ഭാഗമായി രണ്ടുമാസത്തോളം ഒരുമിച്ചു കളിക്കാൻ പോകുന്നത് ആദ്യമായാണ്. ധോനിയിൽനിന്ന് ഏറെ പഠിക്കാനുണ്ട്. തലയും വാലുമാകാനില്ല. നമ്മൾ എങ്ങനെയാണോ അങ്ങനെത്തന്നെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. Content Highlights: Reflecting on World Cup success and personal growth., The emotional impact of Sachin Tendulkar's congratulatory message., Insights on his relationship with Gautam Gambhir and MS Dhoni., Commitment to playing with a selfless approach. Published: 17 Mar 2026, 10:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലയും വാലുമാകാനില്ല, ധോനിയിൽനിന്ന് ഏറെ പഠിക്കാനുണ്ട്; സച്ചി… | Boolokam