കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ വിമാന യാത്രയിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എൻ സിപിഎസ്പി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി. എൻസിപിഎസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും, ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ഇടപെടലിനായ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശ കാര്യ വകുപ്പു മന്ത്രി ഡോ ജയശങ്കറിന് കത്ത് നൽകിയത്. To advertise here, ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ദുരിതത്തിലായ സാധാരണ പ്രവാസികൾക്ക് സഹായം നൽകാനായി കേന്ദ്ര സർക്കാർ നയതന്ത്ര ചർച്ചകൾ വഴിഇന്ത്യൻ വിമാനകമ്പനികൾ ഉൾപ്പെടെ കൂടുതൽ വിമാന സർവീസുകൾക്ക് സൗദി അറേബ്യയിലെ വിവിധ വിമാന താവളങ്ങൾ വഴി അനുമതി ലഭ്യമാക്കാനും സൗദി ട്രാൻസിറ്റ് വിസ നടപടികൾ എളുപ്പമാക്കാനും അതുവഴി അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മറ്റു അപ്രതീക്ഷിത ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്കും തുടർ പഠനത്തിനും യോഗ്യത പരീക്ഷകൾക്കുമായി നാട്ടിൽ പോകുന്ന കുട്ടികൾക്കും സന്ദർശക വിസയിലെത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങൾക്കും സഹായമൊരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights: Urgent plea to Ministry of External Affairs to address 2026 airfare hikes., Request for increased flight frequency via Saudi transit routes., Focus on facilitating travel for medical emergencies, students, and families., Diplomatic initiative led by NCP-SP and Babu Francis. Published: 01 Apr 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യൻ പ്രവാസികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണം
സ
സുപ്രിയ സുലെSource Link
about 1 month ago