തിരുവനന്തപുരം: സംസ്ഥാനത്ത് നിയസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കാലിടറി മന്ത്രിമാര്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മന്ത്രിസഭയിലെ പന്ത്രണ്ട് മന്ത്രിമാരും പിന്നിലാണ്. അഞ്ച് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ അഞ്ചിലും പിണറായി പിന്നിലായിരുന്നു എന്നാല്‍ ആറാം റൗണ്ടിലേക്ക് കടന്നതോടെ നേരിയ ഭൂരിപക്ഷമുണ്ട്. അദ്ദേഹത്തിന്റെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഇടതിനേല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്‍, ഇരിഞ്ഞാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരില്‍ പി. രാജീവ്, […]
