തൃശ്ശൂർ: ശക്തമായ പോരാട്ടത്തിനൊടുവിൽ നാട്ടിക മണ്ഡലം നിലനിർത്തി എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വിവാദങ്ങളിൽ നിറഞ്ഞ നാട്ടികയിലെ വിജയം ഇടത് ക്യാമ്പിന് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകരുന്നത്. മുൻ എം.എൽ.എ സി.സി മുകുന്ദൻ സി.പി.ഐ വിട്ട് ബി.ജെ.പി പാളയത്തെത്തിയതോടെ പല സർവേകളും മുന്നണിയുടെ പരാജയം പ്രവചിച്ച ഘട്ടത്തിലാണ് മുൻ എം.എൽ.എ കൂടിയായ ഗീതാ ഗോപിയുടെ മിന്നും വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം കരസ്ഥമാക്കിയ മുകുന്ദൻ മുന്നണിമാറിയതോടെ എൽ.ഡി.എഫിന്റെ വോട്ടുബാങ്കിൽ കുറച്ചെങ്കിലും എൻ.ഡി.എയ്ക്ക് അനുകൂലമാകുമെന്നും ഇതുവഴി തങ്ങൾക്ക് […]
