ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത തിരിച്ചടി. ടീമിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. വിരലിന് പരിക്കേറ്റ സാള്‍ട്ട് സ്‌കാനിങ്ങിനായി നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സാള്‍ട്ടിന് പരിക്കേറ്റത്. ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇംഗ്ലണ്ട് താരത്തിന് പരിക്ക് സംഭവിച്ചത്. ഈ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സാള്‍ട്ടിനോട് നാട്ടിലേക്ക് തിരികെയെത്താന്‍ ആവശ്യപ്പെടുകയിരുന്നു ഇംഗ്ലണ്ട് […]
സൂപ്പർതാരം പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി; ആർ.സി.ബിക്ക് കനത്ത തിരിച്ചടി
D
DoolNewsSource Link
about 3 hours ago
