അടിയറവ് പറഞ്ഞ് സർക്കാർ; ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതിയിൽ മുൻ നിലപാട് തിരുത്തും

അടിയറവ് പറഞ്ഞ് സർക്കാർ; ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതിയിൽ മുൻ നിലപാട് തിരുത്തും

J
Janam TVSource Link
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ അടിയറവ് പറഞ്ഞ് സംസ്ഥാന സർക്കാർ. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മന്ത്രിസഭായോഗത്തിലുമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. യുവതി പ്രവേശനം അനിവാര്യമല്ലെന്നും ആചാര സംരക്ഷിക്കപ്പെടണം എന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീംകോടതിയിൽ അറിയിക്കും. യുവതി പ്രവേശനം ശബരിമലയിൽ അനിവാര്യമാണ് എന്നായിരുന്നു പല ഘട്ടങ്ങളിലും സർക്കാരിന്ർറെയും സിപിഎമ്മിന്റെയും നിലപാട്. സംസ്ഥാന സർക്കാരിന്ർറെ പ്രതിച്ഛായ അങ്ങേയറ്റം മോശമായ സാഹചര്യത്തിൽ വിശ്വാസി സമൂഹത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് യുടേൺ എടുത്തിരിക്കുന്നത്.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടിയറവ് പറഞ്ഞ് സർക്കാർ; ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല… | Boolokam