അമിതവേഗതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം

അമിതവേഗതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അമിതവേഗതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ആര്യനാട് – നെടുമങ്ങാട് റോഡിൽ ഉഴമലയ്‌ക്കൽ ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണു സൂചന. 2 ബൈക്കുകളും പൂർണമായി തകർന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമിതവേഗതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവ… | Boolokam