പാലക്കാട്: ആനക്കരയിൽ വീണ്ടും കടന്നൽ ആക്രമണം. കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. 60 കാരിയായ ചോലപ്പറമ്പിൽ ജാനകിക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മക്കൾക്കും കുത്തേറ്റിട്ടുണ്ട്. ആനക്കര നയ്യൂരിൽ ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. വീട്ടു പരിസരത്ത് നിൽക്കുന്നതിനിടെ ജാനകിയെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. അടുത്തിടെ പ്രദേശത്ത് കടന്നലിന്റെ കുത്തേറ്റ് ഒരാൾ മരിച്ചിരുന്നു.
ആനക്കരയിൽ വീണ്ടും കടന്നൽ ആക്രമണം; അമ്മയ്‌ക്കും മക്കൾക്കും പരിക്കേറ്റു
J
Janam TVSource Link
2 months ago