ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് മദ‍്യ വില്പനയ്‌ക്ക് നിയന്ത്രണം

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് മദ‍്യ വില്പനയ്‌ക്ക് നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് മദ‍്യ വില്പനയ്‌ക്ക് നിയന്ത്രണം. മാർച്ച് 2 വൈകീട്ട് 6 മുതൽ മാർച്ച് 3 വൈകീട്ട് 6 വരെയാണ് മദ‍്യത്തിന് നിയന്ത്രണമുള്ളത്. കോർ‌പ്പറേഷൻ പരിധിയിലുള്ള എല്ലാ വാർഡുകളിലും വെള്ളാർ വാർഡിലും മദ‍്യവിൽ‌പ്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കലക്റ്റർ അറിയിച്ചു. മാർച്ച് 3നാണ് ആറ്റുകാൽ പൊങ്കാല. അതേസമയം ഭക്ഷ‍്യസ്ഥാപനങ്ങൾ ഭക്ഷ‍്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഭക്ഷ‍്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് മദ‍്യ വില്പനയ്‌ക്… | Boolokam