ആലുവയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ആലുവയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

J
Janam TVSource Link
കൊച്ചി : ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. എടയപ്പുറത്തെ പാടശേഖരത്തിനടുത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തില്‍ പാടുകള്‍ കണ്ടെത്തിയതിനാല്‍ കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസ്.പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലുവയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ — Jan… | Boolokam