ആശുപത്രിയിൽ എത്തുമ്പോഴും സംസാരിച്ചിരുന്നു, പിന്നെ സംഭവിച്ചതെന്ത്? കുട്ടിയുടെ അസ്വസ്ഥത ഗൗരവമായി എടുത്തില്ല, എട്ടു വയസ്സുകാരന്റെ മരണത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ പിതാവ്

ആശുപത്രിയിൽ എത്തുമ്പോഴും സംസാരിച്ചിരുന്നു, പിന്നെ സംഭവിച്ചതെന്ത്? കുട്ടിയുടെ അസ്വസ്ഥത ഗൗരവമായി എടുത്തില്ല, എട്ടു വയസ്സുകാരന്റെ മരണത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ പിതാവ്

ചിറയിൻകീഴ്: പാമ്പ് കടിയേറ്റ എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് ദിലീപ് രംഗത്ത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ലാഘവത്തോടെയുള്ള പെരുമാറ്റവുമാണ് തന്റെ മകന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ദിലീപ് ആരോപിച്ചു. ​അമ്മൂമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ എന്തോ കടിച്ചത്. ഉടൻതന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതുവരെ കുട്ടി സാധാരണ നിലയിൽ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയതോടെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശുപത്രിയിൽ എത്തുമ്പോഴും സംസാരിച്ചിരുന്നു, പിന്നെ സംഭവിച്ചത… | Boolokam