ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് താലൂക്ക്  ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പമാണ് പെൺകുട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. അമ്മ അടുത്തില്ലാത്ത സമയത്തായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ പ്രദീപ് കുമാർ ഒളിവിൽ പോയിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്… | Boolokam