ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി; നിയമം കർശനമായി നടപ്പാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി; നിയമം കർശനമായി നടപ്പാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് നിരവധിപേർക്ക് രോഗം ബാധിച്ചതിനെ തുടർന്നാണ് നടപടി. തമിഴ്‌നാട്ടിൽ പ്രിയപ്പെട്ട ഭക്ഷണമാണ് ഇടിയപ്പം. ഇരുചക്രവാഹനങ്ങളിൽ ഇടിയപ്പം വിൽക്കുന്നത് വ്യപകമാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവ ഉണ്ടാക്കുന്നതെന്ന് തെളിവ് സഹിതം പരാതികൾ ലഭിച്ചിരുന്നു. നിയമം കർശനമായി നടപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനം. ​ഗുണിലവാരമുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് ഇടിയപ്പം ഉണ്ടാക്കണമെന്നും സൂക്ഷിക്കുമ്പോഴും വിൽക്കുമ്പോഴും ശുചിത്വം കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഓൺലൈൻവഴി സൗജന്യമായായിരിക്കും ലൈസൻസ് ലഭിക്കുക. ഒരുവർഷമാണ് ഇതിന്റെ കാലാവധി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി; നിയമം കർശനമായി നടപ്… | Boolokam