ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് ഇറാന്റെ ആണവ പ്ലാന്റിന് നേരേ ഇസ്രയേൽ വ്യോമാക്രമണം നടത്തി. മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ബോംബാക്രമണം. ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഒരു ഘനജല പ്ലാന്റും ഒരു യെല്ലോകേക്ക് ഉത്പാദന പ്ലാന്റും തകർന്നതായി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിനു ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്നും ഇറാൻ അറിയിച്ചു. അതേസമയം, യുഎസുമായോ ഇസ്രായേലുമായോ ബന്ധപ്പെട്ട വ്യാവസായിക […]