ഇൻസ്റ്റാഗ്രാം റീൽസിനെച്ചൊലി തർക്കം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം

ഇൻസ്റ്റാഗ്രാം റീൽസിനെച്ചൊലി തർക്കം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം

J
Janam TVSource Link
പാലക്കാട്: ഇൻസ്റ്റാഗ്രാം റീൽസിനെച്ചൊലി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം. ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥി മുഹമ്മദ് ഷമ്മാസിനാണ് മർദ്ദനമേറ്റത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് സംഘം ചേർന്ന് ഷമ്മാസിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഷമ്മാസും സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിനെ ചൊല്ലി പത്താം ക്ലാസ് വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം ചാലിശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇൻസ്റ്റാഗ്രാം റീൽസിനെച്ചൊലി തർക്കം; ഒമ്പതാം ക്ലാസ് വിദ്യാർത… | Boolokam