കോഴിക്കോട്: എലത്തൂരിൽ വനം മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ എ. കെ ശശീന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കി എൻസിപി. കോഴിക്കോട് ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് പ്രഖ്യാപനം. കുട്ടനാട് തോമസ് കെ തോമസും, മലപ്പുറം കെ.ടി മുജീബുമാണ് മത്സരിക്കുന്നത്. തുടർച്ചയായി നാലാം തവണയാണ് ഏലത്തൂരിൽ മത്സരിക്കുന്നത്. 80 കാരനായ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ജില്ലാകമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു.. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. വനംമന്ത്രിയെന്ന നിലയിലുള്ള ശശീന്ദ്രന്റെയും വകുപ്പിന്റെയും പ്രകടനവും ദയനീയമായിരുന്നു. 
എലത്തൂരിൽ ശശീന്ദ്രൻ തന്നെ; ജില്ലാ ഘടകത്തിന്റെ എതിർപ്പ് തള്ളി പ്രഖ്യാപനം
J
Janam TVSource Link
about 2 months ago