ഏപ്രിൽ 7 ന് ഉച്ചയ്‌ക്ക് ശേഷം  പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം

ഏപ്രിൽ 7 ന് ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം

J
Janam TVSource Link
തിരുവനന്തപുരം: പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രില്‍ 7ന് ഉച്ചയ്‌ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലും പഴയ കഴക്കൂട്ടം, ശ്രീകാര്യം, ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തും അവധി അനുവദിച്ചു. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏപ്രിൽ 7 ന് ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി; വിദ്യാഭ്യാസ സ… | Boolokam