ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു

J
Janam TVSource Link
മസ്കറ്റ്: ഒമാനിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ ഒഴുക്കിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചു. കൂറ്റനാട് സ്വദേശി തച്ചറത്തൊടിയിൽ യൂസഫ്(38), കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്‍റെ അമ്മ റംലക്കായി തെരച്ചിൽ തുടരുകയാണ്.സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് മിന്നൽ പ്രളയമുണ്ടായത്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്‍റെ ഭാര്യയാണ് റംല. യൂസഫിന്‍റെയും ലുബിഷാദിന്‍റെയും കുടുംബങ്ങൾ പെരുന്നാൾ ആഘോഷിക്കാനുള്ള യാത്രക്കിടെയാണ് 9 പേർ അടങ്ങുന്ന വാഹനം ഒഴുക്കിൽ പെട്ടത്. അപകടത്തിൽ പെട്ട വാഹനത്തിൽ 4 കുട്ടികൾ ഉണ്ടായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു — Janam TV | Bo… | Boolokam