കോഴിക്കോട്: കടലുണ്ടിയിൽ ട്രെയിനിന് നേരെ കല്ലേറ്. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ആലുവയിൽ നിന്ന് വടകരയ്‌ക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സംഭവം. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ആലുവ യുസി കോളേജ് ബിരുദ വിദ്യാർഥിയാണ് ഐശ്വര്യ രാമകൃഷ്ണൻ. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് സംഭവം. സമാനമായ രീതിയിൽ വന്ദേഭാരതിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കടലുണ്ടിയിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിയുടെ താടിയെല്ലും പല്ലും തകർന്നു; പെൺകുട്ടി ചികിത്സയിൽ
J
Janam TVSource Link
about 1 month ago