കണ്ണിന്റെ കോർണിയ കെഎസ്ആർടിസിയുടെ കൊറിയറിൽ അയച്ചു; പ്രതിഷേധക്കാർ എത്തിയതോടെ  ജീവനക്കാർ വീട്ടിൽ പോയി; പണിമുടക്കിനെ തുടർന്ന് അവയവ കൈമാറ്റം വൈകി

കണ്ണിന്റെ കോർണിയ കെഎസ്ആർടിസിയുടെ കൊറിയറിൽ അയച്ചു; പ്രതിഷേധക്കാർ എത്തിയതോടെ ജീവനക്കാർ വീട്ടിൽ പോയി; പണിമുടക്കിനെ തുടർന്ന് അവയവ കൈമാറ്റം വൈകി

തിരുവനന്തപുരം: പണിമുടക്കിനെ തുടർന്ന് അവയവ കൈമാറ്റം വൈകി പ്രതിഷേധക്കാർ കൊറിയർ സർവീസ് അടപ്പിച്ചതോടെയാണ് കൈമാറ്റം പ്രതിസന്ധിയിലായത്. കെഎസ്ആർടിസി കൊറിയർ സർവീസ് വഴിയാണ് അവയവം അയച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കാണ് കണ്ണിന്റെ കോർണിയ കൊറിയറിൽ അയച്ചത്.  ഏറ്റുവാങ്ങാനായി ആശുപത്രി അധികൃതർ ഏറെനേരം കാത്തിരുന്നിട്ടും ജീവനക്കാരെത്തിയില്ല. ഒടുവിൽ  വീട്ടിൽ പോയ കൊറിയർ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് അവയവം സ്വീകരിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണിന്റെ കോർണിയ കെഎസ്ആർടിസിയുടെ കൊറിയറിൽ അയച്ചു; പ്രതിഷേധക… | Boolokam