കലി തീരാതെ വീണ്ടും കാട്ടാന: ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

കലി തീരാതെ വീണ്ടും കാട്ടാന: ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. കടമ്പാറ സ്വദേശി ബാബു (രം​ഗസ്വാമി-50)വിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കടമ്പാറ ഉന്നതിയിലെ വീടിന് സമീപത്ത് നിൽക്കുമ്പോൾ കാട്ടാന പാഞ്ഞടുത്ത് തുമ്പിക്കൈകൊണ്ട് ബാബുവിനെ ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോട്ടത്തറയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതായാണ് റിപോർട്ട് ആക്രമണത്തിന് ശേഷവും കാട്ടാന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സമീപത്തെ വനത്തിലേക്ക് ആനയെ തുരത്താൻ ശ്രമം നടക്കുന്നുണ്ട് .

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കലി തീരാതെ വീണ്ടും കാട്ടാന: ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്… | Boolokam