കല്ല് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കല്ല് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ മണ്ണ് വാരി വായിലിടുകയായിരുന്നു. ഇതിന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ രാത്രിയോടെ മരിക്കുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കല്ല് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം — Janam… | Boolokam