കാടിനെ പെറ്റ കൈകൾക്ക് രാഷ്‌ട്രത്തിന്റെ അംഗീകാരം : കൊല്ലകയിൽ ദേവകിയമ്മയ്‌ക്ക് പത്മശ്രീ

കാടിനെ പെറ്റ കൈകൾക്ക് രാഷ്‌ട്രത്തിന്റെ അംഗീകാരം : കൊല്ലകയിൽ ദേവകിയമ്മയ്‌ക്ക് പത്മശ്രീ

ന്യൂഡൽഹി : ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലകയിൽ ദേവകിയമ്മ അർഹയായി. പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി.ഇന്ത്യയുടെ നാരീശക്തി പുരസ്കാര ജേതാവാണ് ദേവകിയമ്മ. പരിസ്ഥിതി വന സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇന്ദിരാഗാന്ധി ദേശീയ വൃക്ഷമിത്ര അവാർഡ് ലഭിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ചേക്കറിൽ പരം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു വനം ദേവകിയമ്മ നിർമ്മിച്ചിട്ടുണ്ട്. ഇവിടെ 3000ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളും ഉണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!